2023ല്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നേക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്‌

യുണൈറ്റഡ് നേഷന്‍സ്: അടുത്തവര്‍ഷം ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയായി മാറുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2022 നവംബര്‍ പകുതിയോടെ ലോക ജനസംഖ്യ 800 കോടിയാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1950 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ആഗോള ജനസംഖ്യ വളരുന്നത്.

അതേസമയം, ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകജനസംഖ്യ 2030ല്‍ 8.5 ബില്യണിലേക്കും 2050-ല്‍ 9.7 ബില്യണിലേക്കും ഉയരും. 2080ല്‍ ലോക ജനസംഖ്യ 1000 കോടി കടക്കും. 2100 വരെ ആ നിലയില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് 2022 ല്‍ ഇന്ത്യയുടെ ജനസംഖ്യ 1.412 ബില്യണ്‍ (100.41 കോടി). ചൈനയുടേത് 1.426 ബില്ല്യണ്‍ (100.42 കോടി. 2023-ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ഇന്ത്യ മാറും. 2050-ല്‍ ഇന്ത്യയിലെ ജനസംഖ്യ 1.668 ബില്യണ്‍ ആയി ഉയരും.

ലോക ജനസംഖ്യാ ദിനത്തില്‍ ലോക ജനസംഖ്യ എട്ട് ബില്യണ്‍ തികയുന്ന വര്‍ഷത്തിലാണ്. ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും മാതൃ-ശിശു മരണനിരക്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്തു- യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അതേസമയം, ഭൂമിയെ പരിപാലിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള ആയുര്‍ദൈര്‍ഘ്യം 2019-ല്‍ 72.8 വയസ്സിലെത്തി. 1990 മുതല്‍ ഏകദേശം 9 വര്‍ഷത്തെ പുരോഗതിയാണ് ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായത്. 2050-ല്‍ ഏകദേശം 77.2 വര്‍ഷത്തെ ശരാശരി ആഗോള ആയുര്‍ദൈര്‍ഘ്യമുണ്ടാകുമെന്നാണ് പ്രതീക്ഷ.