ശ്രീലങ്കൻ പ്രസിഡന്റ് രാജിവെയ്ക്കണം; ആവശ്യം ശക്തമാക്കി പ്രക്ഷോഭകർ

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാക്കി പ്രക്ഷോഭകർ. സ്ഥാനമൊഴിയുന്നതുവരെ ഇരുവരുടേയും വസതികളിൽ തന്നെ തുടരുമെന്ന് പ്രക്ഷോഭകർ അറിയിച്ചു. പ്രസിഡന്റ് രാജി വെക്കണം, സർക്കാർ ഒഴിയണം, എന്നീ ആവശ്യങ്ങളാണ് പ്രക്ഷോഭകർ മുന്നോട്ടുവെയ്ക്കുന്നത്.

പ്രസിഡന്റിന്റെ കൊട്ടാരം കൈയ്യേറിയ പ്രക്ഷോഭകരുടെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പ്രക്ഷോഭകർ കൊട്ടാരത്തിലെ നീന്തൽക്കുളത്തിൽ നീരാടുന്നതിന്റെയും ഭക്ഷണവസ്തുക്കൾ കഴിക്കുന്നതിന്റെയും കിടപ്പുമുറിയുൾപ്പെടെ കയ്യടക്കി വിശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

അതേസമയം, വിക്രമസിംഗെയുടെ സ്വകാര്യ വസതി തീയിട്ട മൂന്ന് പേരെ ശ്രീലങ്കൻ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ സ്വകാര്യ സ്വത്തുവകകൾക്ക് വലിയ നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. രാജപക്സയെുടെ വസതിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയതായും പ്രക്ഷോഭകർ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോഭകർ നോട്ടുകെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.