ഇംഗ്ലണ്ട് മുട്ടു മടക്കി; ഇന്ത്യക്ക് ആവേശ വിജയം

സതാംപ്ടണ്‍: ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലീഷുകാരെ മുട്ടു മടക്കിച്ച് ടീം ഇന്ത്യ. ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടിയ രോഹിത്തും സംഘവും 50 റണ്‍സിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്.

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ ഹാര്‍ദിക്കിന്റെ സൂപ്പര്‍ ഹീറോ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഇന്ത്യയുയര്‍ത്തിയ വമ്ബന്‍ വിജയ ലക്ഷ്യത്തിന് മുന്നില്‍ അമ്‌ബേ അടിപതറിയ ഇംഗ്ലീഷ് സംഘം ദയനീയമായി തോല്‍വി സമ്മതിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക പാണ്ഡ്യ (33 പന്തില്‍ 51) അര്‍ധ സെഞ്ചുറി നേടി. ദീപക് ഹൂഡയും (33) സൂര്യകുമാര്‍ യാദവും (39) നടത്തിയ മിന്നല്‍ പ്രകടനങ്ങളും ഇന്ത്യന്‍ ഇന്നിം?ഗ്‌സിന് ചാരുത പകര്‍ന്നു. ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ക്രിസ് ജോര്‍ദാനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിം?ഗില്‍ ഹാരി ബ്രോക്കിനും (28) മോയിന്‍ അലിക്കും (36) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ച് നില്‍ക്കാനായത്.

33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് തന്നെയാണ് ബൗളിം?ഗിലും ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെയും അര്‍ഷദീപ് സിം?ഗിന്റെ സ്വിം?ഗില്‍ തുടക്കത്തിലേ പകച്ച പോയ ഇംഗ്ലീഷ് നിരയെ അക്ഷരാര്‍ഥത്തില്‍ ടീം ഇന്ത്യ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ചഹാലും അര്‍ഷദീപും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും പേരിലെഴുതി.

സ്‌കോര്‍ : ഇന്ത്യ – എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198

ഇംഗ്ലണ്ട് – 148 റണ്‍സിന് പുറത്ത്