ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ ഇന്ത്യകാര്‍ക്കെതിരെ നടന്ന വംശീയ അധിക്ഷേപത്തില്‍ ഇംഗ്ലീഷ് ആരാധകര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. വംശീയ അധിക്ഷേപം രൂക്ഷമായ സാഹചര്യത്തിലാണ് ആരാധകര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ പരാതിയുമായി സമീപിച്ചിരിക്കുന്നത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വംശീയ അധിക്ഷേപത്തില്‍ ആശങ്കയുണ്ട്. സംഭവത്തില്‍ എഡ്ജ്ബാസ്റ്റണിലെ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിട്ടുണ്ട് . അവര്‍ അന്വേഷണം നടത്തുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ വംശീയതയ്ക്ക് സ്ഥാനമില്ല. സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ഇന്ത്യ ഇംഗ്ലണ്ട് മത്സരങ്ങളുടെ നലാം ദിവസമാണ് സംഭവം നടന്നത്.കളിയില്‍ ഇന്ത്യയ്ക്കായിരുന്നു മേല്‍കൈയുണ്ടായിരുന്നത്. എന്നാല്‍ ഇംഗ്ലണ്ട് ആധിപത്യം ഉറപ്പിച്ചതോടെ ഇംഗ്ലീഷ് കാണികള്‍ നിലവിട്ട് പെരുമാറുകയായിരുന്നു. അതേസമയം വംശീയ അധിക്ഷേപം പുറത്ത് വന്നത് സമൂഹമാദ്ധ്യമത്തിലൂടെയാണ് . ആരാധകരില്‍ ചിലരാണ് തങ്ങള്‍ നേരിട്ട അധിക്ഷേപം സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്. എന്നാല്‍ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും , വളരെ മോശമായ വാക്കുകളാണ് അവര്‍ ഉപയോഗിച്ചതെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.

