വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ കേരളം പതിനഞ്ചാം സ്ഥാനത്തെത്തി; കേരളത്തിൻ്റെ ഏറ്റവും ഉയർന്ന റാങ്കെന്ന് പി രാജീവ്

തിരുവനന്തപുരം: ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ കേരളം പതിനഞ്ചാം സ്ഥാനത്തേക്ക് എത്തി. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റവർഷംകൊണ്ട് ഇരുപത്തെട്ടാം സ്ഥാനത്തു നിന്ന് 75.49 ശതമാനം സ്‌കോറോടെ പതിനഞ്ചാം സ്ഥാനത്തേക്ക് എത്താൻ കേരളത്തിന് സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇത് കേരളത്തിന്റെ ഏറ്റവും ഉയർന്ന റാങ്കാണ്. ഇതേ ഘട്ടത്തിൽ തന്നെ കേന്ദ്രത്തിന്റെ സ്റ്റേറ്റ്സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021 ലെ ടോപ് പെർഫോർമർ അവാർഡിനും കേരളം തിരഞ്ഞെടുക്കപ്പെട്ടതും നാടിന്റെ വ്യവസായ കുതിപ്പിന് സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചിക പുറത്തുവന്നപ്പോൾ ഒറ്റവർഷംകൊണ്ട് ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് 75.49 ശതമാനം സ്‌കോറോടെ പതിനഞ്ചാം സ്ഥാനത്തേക്ക് എത്താൻ നമുക്ക് സാധിച്ചു. ഇത് കേരളത്തിന്റെ ഏറ്റവും ഉയർന്ന റാങ്കാണ്. ഇതേ ഘട്ടത്തിൽ തന്നെ കേന്ദ്രത്തിന്റെ സ്റ്റേറ്റ്സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021 ലെ ടോപ് പെർഫോർമർ അവാർഡിനും കേരളം തിരഞ്ഞെടുക്കപ്പെട്ടതും നാടിന്റെ വ്യവസായ കുതിപ്പിന് സഹായകമാകും.