തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ ദിവസവേതനടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ ആറിനു രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖം നടത്തും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (കെ.വി.എസ്.സി) രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330736. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും ഹാജരാക്കണം.
അതേസമയം, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു. യോഗ്യത എം.ടെക് (ഐ.ടി.)/എം.സി.എ, സോഫ്റ്റ്വെയർ സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 35 വയസുവരെ. അപേക്ഷകൾ ജൂലൈ 10ന് മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിലോ secretary@kkvib.org യിലോ അയയ്ക്കണം.

