ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പാക്കി. അസാമിൽ കൂടി പദ്ധതി നടപ്പിലാക്കിയതോടെയാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി യാഥാർത്ഥ്യമായത്. 80 കോടി ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി തയ്യാറാക്കിയത്. പദ്ധതിയിലൂടെ നിലവിലുള്ള റേഷൻ കാർഡ് വഴി രാജ്യത്ത് എവിടെ നിന്നും അർഹതപ്പെട്ട സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങാം. പദ്ധതിയിലൂടെ കുടിയേറ്റകാർക്കും സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകും. .കുടുംബങ്ങളിൽ നിന്ന് അകന്ന് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ സ്ഥലത്ത് നിന്ന് ഭാഗികമായി റേഷൻ വാങ്ങാനും അവസരമുണ്ടാകും.
വൺ നേഷൻ വൺ റേഷൻ കാർഡ് എല്ലാ എൻഎഫ്എസ്എ ഗുണഭോക്താക്കൾക്കും / റേഷൻ കാർഡ് ഉടമകൾക്കും, പ്രത്യേകിച്ച് കുടിയേറ്റ എൻഎഫ്എസ്എ ഗുണഭോക്താക്കൾ / റേഷൻ കാർഡ് ഉടമകൾ എന്നിവർക്ക് ബയോമെട്രിക് അല്ലെങ്കിൽ ആധാർ ഉള്ള നിലവിലുള്ള റേഷൻ കാർഡ് വഴി രാജ്യത്ത് എവിടെയും സ്ഥിതി ചെയ്യുന്ന ഏതെങ്കിലും എഫ്പിഎസിൽ നിന്ന് ഭക്ഷ്യധാന്യത്തിന്റെ പൂർണ്ണമായോ ഭാഗികമായോ വാങ്ങാൻ അവസരം ലഭിക്കും.

