കൊല്‍ക്കത്ത: ബാംഗ്ലൂര്‍ വിട്ട മലയാളി സൂപ്പര്‍ താരം ആഷിഖ് കരുണിയന്‍ എ.ടി.കെ മോഹന്‍ ബഗാനില്‍. അഞ്ച് വര്‍ഷത്തെ കരാറിലാണ് താരത്തെ എ.ടി.കെ സ്വന്തമാക്കിയത്.
‘ആഷിഖ് ഇതാ ഇവിടെയുണ്ട്’ എന്ന തലക്കെട്ടോടെ പങ്കു വച്ച വീഡിയോയില്‍ മോഹന്‍ ബഗാന്‍ തന്നെയാണ് താരത്തെ സ്വന്തമാക്കിയ കാര്യം തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
‘കൊല്‍ക്കത്തയിലെ അന്തരീക്ഷം അതിമനോഹരമാണ്. എ.ടി.കെ മോഹന്‍ ബഗാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബ്ബാണ്. ഈ ടീമില്‍ കളിക്കണമെന്നത് ഏതൊരു കളിക്കാരന്റേയും സ്വപ്നമായിരിക്കും. ജുവാന്‍ ഫെര്‍ണാണ്ടോ എന്ന മികച്ച പരിശീലകനാണ് ഈ ടീമിന്റെ കരുത്ത്’- ടീമിനൊപ്പം ചേര്‍ന്നതിനു ശേഷം ആഷിഖ് പ്രതികരിച്ചു.

