16 ദിവസം കൊണ്ട് 150 കോടി നേടി ‘വിക്രം’

ചെന്നൈ: ലോകേഷ് കനകരാജ് കമല്‍ഹാസനെ നായകനായൊരുക്കിയ ചിത്രം വിക്രം തമിഴ്നാട്ടില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേധിച്ച് മുന്നേറുകയാണ്. ആരാധകര്‍ ഒന്നടങ്കം ഇരു കയ്യും നീട്ടി സ്വീകരിച്ച ഉലകനായകന്‍ ചിത്രം കഴിഞ്ഞ ദിവസം കളക്ഷനില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി കുറിച്ചു. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ പണംവാരുന്ന ചിത്രമായി വിക്രം മാറിയിരിക്കുകയാണിപ്പോള്‍.

155 കോടി രൂപയാണ് തമിഴ്നാട്ടില്‍ നിന്ന് ബാഹുബലി നേടിയ കളക്ഷന്‍. എന്നാല്‍, ഈ റെക്കോര്‍ഡ് വെറും 16 ദിവസം കൊണ്ട് വിക്രം മറികടന്നു. ഇതോടെ കോളിവുഡിലെ പണംവാരി പഠങ്ങളുടെ ചിത്രങ്ങളുടെ പട്ടികയിലും വിക്രം ഒന്നാമതെത്തി. ഇളയതളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ആയിരുന്നു മുമ്ബ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ.

കോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ 150 കോടി ക്ലബ്ബില്‍ എത്തുന്നത്. ആഗോള തലത്തില്‍ ഇതിനോടകം 350 കോടിയിലധികം രൂപ വിക്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.