ഏത്തപ്പഴം ശീലമാക്കാം; ആരോഗ്യം നേടാം…..

ഏത്തപ്പഴം ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ആന്റിഓക്സിഡന്റുകളും ഫൈബറും മറ്റനവധി പോഷകഘടകങ്ങളും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണമായി കഴിക്കാൻ ഏറ്റവും മികച്ച ഒന്നാണ് ഏത്തപ്പഴം. പ്രതിരോധശേഷികൂട്ടാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഏത്തപ്പഴം സഹായിക്കും.

ദിവസേന ഏത്തപ്പഴം കഴിക്കുന്നത് അൾസർ പോലുള്ള അസുഖങ്ങൾ അകറ്റും. Tryptophan എന്ന കോമ്പൗണ്ട് വിഷാദം കുറയ്ക്കും. വർക്ക് ഔട്ട് ചെയ്യുന്നവർ അതിനു മുൻപ് ഏത്തപ്പഴം കഴിക്കുന്നത് എനർജി കൂട്ടും. എത്തപ്പഴത്തിലെ പൊട്ടാസ്യം പേശീവേദനയ്ക്ക് പരിഹാരമാണെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ഭക്ഷണത്തിലെ സോഡിയം പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കാൻ അത്താഴശേഷം ഒരു പഴം കഴിക്കുന്നത് നല്ലതാണ്.

ഏത്തപ്പഴത്തിൽ 75 ശതമാനം ജലാംശമുണ്ട്. ഇത് ചർമം ഈർപ്പമുള്ളതാക്കി സൂക്ഷിക്കുന്നതിന് സഹായകമാകും.