മലപ്പുറം: യുഡിഎഫിനെതിരെ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിന്റെ പേരിൽ കോൺഗ്രസ് ഡൽഹിയിൽ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് യുഡിഎഫിനെതിരെ വിമർശനവുമായി കെ ടി ജലീൽ രംഗത്തെത്തിയത്.
ഇ ഡി അന്വേഷണത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കോൺഗ്രസിന് രണ്ട് നയമാണെന്നാണ് ജലീൽ ആരോപിക്കുന്നത്. ഫേസ്ബുക്കിൽ പങകുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് പ്രതിഷേധത്തേത്തുടർന്ന് സംഘർഷമുണ്ടായെന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവെച്ചു. ജലീലിനെ ചോദ്യം ചെയ്ത ഇ ഡി പത്തരമാറ്റ് തങ്കം. രാഹുൽജിയെ ചോദ്യം ചെയ്ത ഇ ഡി തനി ചപ്പിളിയായ പിച്ചള. ഇതെന്തു നീതി ഇതെന്തു ന്യായമെന്ന് അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ജലീലിനെ ചോദ്യം ചെയ്ത ഇ.ഡി പത്തരമാറ്റ് തങ്കം.
രാഹുൽജിയെ ചോദ്യം ചെയ്ത ഇ.ഡി തനി ചപ്പിളിയായ പിച്ചള.
ഇതെന്തു നീതി ഇതെന്തു ന്യായം,
പറയട പറയട കോൺഗ്രസ്സേ,
മൊഴിയട മൊഴിയട
മുസ്ലിംലീഗേ

