നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധി നിഴല്‍ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് എന്തിനെന്ന വിശദീകരണമില്ലെന്ന് ഇഡി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്ന ചോദ്യം ചെയ്യലില്‍ നിഴല്‍ കമ്ബനിക്ക് ഒരുലക്ഷം രൂപ നല്‍കിയത് എന്തിനാണെന്ന് വിശദീകരിക്കാന്‍ രാഹുലിന് സാധിച്ചിട്ടില്ലെന്ന് ഇഡി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്നാല്‍, ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്ബനിക്ക് ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നതിന് തെളിവുണ്ട്. ഈ കമ്മീഷന്‍ കള്ളപ്പണം വെളുപ്പിക്കാനാണെന്നാണ് രാഹുല്‍ ഗന്ധിക്കെതിരെ ഉയര്‍ന്ന ആരോപണം.

അതേസമയം, രാഹുല്‍ ഗാന്ധിയെ ഇന്ന് വീണ്ടും ഇ ഡി ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇരുപത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചതിനു ശേഷം അദ്ദേഹം ആശുപത്രിയില്‍ കഴിയുന്ന സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. ഈ മാസം 23ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് സോണിയ ഗാന്ധിക്കും ഇ ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.