ലഡാക്കിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്; അമേരിക്കൻ സൈനിക മേധാവി

ന്യൂഡൽഹി: ലഡാക്കിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക. ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. അമേരിക്കൻ സൈനിക മേധാവി ജനറൽ ചാൾസ് എഫ്‌ലിനാണ് ഇക്കാര്യം അറിയിച്ചത്. ചൈനയുടെ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യൻ അതിർത്തിയിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതാണ് ചൈനയുടെ നടപടികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്നും അമേരിക്കൻ സൈനിക മേധാവി വ്യക്തമാക്കി.