ലിങ്ക്ഡ് ഡിവൈസുകളിലും ഇരട്ടപ്പൂട്ടുമായി വാട്‌സ്ആപ്പ്‌

വാട്‌സാപ്പ് വെബ് വഴിയാണ് കംപ്യൂട്ടറില്‍ വാട്‌സാപ്പ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുക. വാട്‌സാപ്പിന്റെ തന്നെ ലിങ്ക്ഡ് ഡിവൈസ് എന്ന സേവനമാണ് ഇതിനായി നാം ഉപയോഗപ്പെടുത്തുന്നത്. ഒരേ സമയം ഏകദേശം അഞ്ചോളം ഉപകരണങ്ങളില്‍ (ഫോണ്‍ ഉള്‍പ്പെടെ) ഒരേ വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം എന്ന മാറ്റം കമ്ബനി നേരത്തെ കൊണ്ടുവന്നിരുന്നു. കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ചെയ്ത് ഓഫാക്കിയാലും വാട്‌സാപ്പ് വെബ്ബില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യാത്തിടത്തോളം അത് ആ കംപ്യൂട്ടറില്‍ ആക്ടീവ് ആയി തന്നെയിരിക്കും. ഈ സാഹചര്യത്തില്‍ നമ്മുടെ സ്വകാര്യ സംഭാഷണങ്ങളും നാം പങ്കുവയ്ക്കുന്ന ചിത്രങ്ങളുമെല്ലാം മറ്റുള്ളവര്‍ കാണാനിടയാകും. ഈ പ്രശ്‌നത്തിന് വാട്‌സാപ്പ് തന്നെ ഒരു പരിഹാരം കണ്ടെത്താന്‍ ഒരുങ്ങുകയാണ്.

വാട്‌സാപ്പിലെ ടു സ്‌ടെപ് വെരിഫിക്കിഷേന്‍ ആക്ടിവേറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഒരു ആറക്ക പിന്‍ നമ്ബര്‍ ഉണ്ടാകും. ചിലപ്പോഴൊക്കെ അധിക സുരക്ഷ എന്ന പേരില്‍ വാട്‌സാപ്പ് ഈ കോഡ് നമ്മോട് ചോദിക്കുകയും ചെയ്യും. ഫോണില്‍ വാട്‌സാപ്പ് തുറക്കണമെങ്കില്‍ ചിലപ്പോഴൊക്കെ ഈ കോഡ് നല്‍കേണ്ടതുണ്ട്. എന്നാല്‍ ലിങ്ക്ഡ് ഡിവൈസുകള്‍ ആക്ടീവ് ചെയ്യുന്ന സമയത്ത് നിലവില്‍ ഈ കോഡ് വാട്‌സാപ്പ് തിരക്കാറില്ല. എന്നാല്‍ ഇനി മുതല്‍ എപ്പോഴൊക്കെ ലിങ്ക്ഡ് ഡിവൈസുകളില്‍ വാട്‌സാപ്പ് ഓപ്പണ്‍ ചെയ്യുന്നോ, അപ്പോഴൊക്കെ ആ ഉപകരണത്തില്‍ ഈ ആറക്ക വെരിഫിക്കേഷന്‍ കോഡ് നല്‍കണം. അല്ലാത്ത പക്ഷം വാട്‌സാപ്പ് തുറക്കുകയില്ല. അപ്പോള്‍ ഓഫീസിലെ കംപ്യൂട്ടറില്‍ വാട്‌സാപ്പ് ലോഗ് ഔട്ട് ചെയ്യാന്‍ മറന്നാലും മറ്റാര്‍ക്കും നമ്മുടെ വാട്‌സാപ്പിലെ സന്ദേശങ്ങള്‍ വായിക്കാനാകില്ല. ആദ്യം ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയ ശേഷമേ ഇത് മറ്റുള്ളവര്‍ക്കായി അവതരിപ്പിക്കുകയുഅള്ളു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും സേവനം ലഭ്യമാക്കും.

ടു സ്‌ടെപ്പ് വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്തുന്നത് എങ്ങനെ?

വാട്‌സാപ്പ് തുറക്കുക

മുകളില്‍ വലതുവശത്ത് മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്യുകര്‍

സെറ്റിംഗ്‌സ് എടുക്കുക

അക്കൗണ്ട് ക്ലിക്ക് ചെയ്യുക

ടു സ്‌ടെപ്പ് വെരിഫിക്കേഷനില്‍ ക്ലിക്ക് ചെയ്യുക

എനേബിള്‍ ചെയ്യുക

ഇഷ്ടമുള്ള ആറക്ക നമ്ബര്‍ പിന്‍ ആയിട്ട് സെറ്റ് ചെയ്യുക

നിങ്ങളുടെ ഈ മെയില്‍ കൊടുക്കുക

ഈ മെയില്‍ കണ്‍ഫോം ചെയ്യുക

സേവ് ചെയ്യുക

ഡണ്‍ കൊടുക്കുക