രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മസാല ടീ; ആരോഗ്യ ഗുണങ്ങൾ അറിയാം..

ചായ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഗ്രീൻ ടീ, ബ്ലൂ ടീ, മസാല ടീ എന്നിങ്ങനെ പലതരം ചായകൾ ഇന്ന് ലഭ്യമാണ്. മസാല ചായ കുടിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും ദഹനപ്രശ്നങ്ങൾക്കും വളരെ നല്ലതാണ്.

മസാല ചായയിൽ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും ദഹനപ്രശ്നങ്ങളും വയറിൽ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കും. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി പാരാസൈറ്റിക് പ്രോർട്ടികളുള്ള നിരവധി സുഗന്ധവ്യഞ്ചനങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് അവ തുമ്മൽ, ജലദോഷം എന്നിവയിൽ നിന്നും നമ്മെ സംരക്ഷിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഏലക്കയും, ഗ്രാമ്പുവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഗ്യാസ് ട്രബിൾ പ്രശ്‌നമുള്ളവർ ദിവസവും ഒരു കപ്പ് മസാല ചായ കുടിക്കുന്നത് വളരെ നല്ലതാണ്.