സര്‍ക്കിള്‍ അവതരിപ്പിച്ച് ട്വിറ്റര്‍

ഇന്‍സ്റ്റഗ്രാമിന് വെല്ലുവിളി ഉയര്‍ത്തി സര്‍ക്കിള്‍ അവതരിപ്പിച്ച് ട്വിറ്റര്‍. നിശ്ചിത ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് സമാനമാണ് ട്വിറ്റര്‍ സര്‍ക്കിളും. ഉപഭോക്താവിന്റെ ചിന്തകളും ആശയങ്ങളുമെല്ലാം തെരഞ്ഞെടുത്തവരുമായി മാത്രം പങ്കുവയ്ക്കാവുന്ന ഫീച്ചറാണ് സര്‍ക്കിള്‍.

ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുവെന്ന ഗുരുതര ആരോപണം നേരിടുന്നതിനിടെയാണ് ട്വിറ്റര്‍ പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആരോപണങ്ങള്‍ക്ക് പിഴയായി 150 മില്യണ്‍ ഡോളര്‍ നല്‍കാന്‍ തയ്യാറാണെന്ന് ട്വിറ്റര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.