ഗ്യാൻവാപി കേസിൽ ഇടപെട്ട് സുപ്രീം കോടതി; കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി

ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഗ്രഹങ്ങൾ ഉണ്ടെന്ന അവകാശവാദവുമായി ബന്ധപ്പെട്ട കേസിൽ ഇടപെടലുമായി സുപ്രീം കോടതി. കേസ് സിവിൽ ജഡ്ജിയിൽ നിന്ന് സുപ്രീം കോടതി ജില്ലാ കോടതിയിലേക്ക് മാറ്റി. ഗ്യാൻവാപിയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജില്ലാ ജഡ്ജിക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകി.

ജില്ലാ കോടതിയിലെ മുതിർന്ന അഭിഭാഷകർ കേസ് പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൂടുതൽ പരിചയസമ്പന്നരായവർ കേസിൽ വാദം കേൾക്കുന്നത് നന്നായിരിക്കുമെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ നടപടി.

അതേസമയം, മുസ്ലീങ്ങൾ പ്രാർഥിക്കുന്നത് തടയാതെ, പള്ളിയുടെ ഒരു പ്രദേശം സംരക്ഷിക്കുന്നതിനുള്ള ഇടക്കാല ഉത്തരവ് കോടതി നീട്ടുകയും ചെയ്തു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.