യാഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ്-2 ആമസോണ്‍ പ്രൈമിലെത്തിയെങ്കിലും സബ്സ്ക്രൈബേഴ്സിന് ചിത്രം കാണാന്‍ സാധിക്കില്ല. ചിത്രം റെന്റിലാണ് കാണാന്‍ സാധിക്കുകയുള്ളു. എച്ച് ഡി ക്ലാരിറ്റി പ്രിന്റിന് 199 രൂപയാണ് പര്‍ച്ചേസിങ്ങ് തുക. ഹിന്ദി, മലയാളം,കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം കാണാന്‍ സാധിക്കും. എന്നാല്‍, ചിത്രം എപ്പോഴാണ് സ്ഥിരം സബ്സ്ക്രൈബേഴ്സിന് എത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഏപ്രില്‍ 14-നാണ് ചിത്രം വേള്‍ഡ് വൈഡ് റിലീസില്‍ പ്രേക്ഷകരുടെ മുന്നിലെത്തിയത് .പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആഗോള ഗ്രോസ് 1000 കോടിക്ക് മുകളിലാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്.
ഇന്ത്യന്‍ കളക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷനാണ് കെജിഎഫ് 2 സ്വന്തമാക്കിയിരിക്കുന്നത്. 400 കോടിയിലേറെ കളക്ഷനാണ് ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത്.