ഉരുളകിഴങ്ങ് അധികം ഉപയോഗിക്കുന്നവരാണോ; ഇക്കാര്യം ശ്രദ്ധിക്കൂ

വളരെ വേഗം തന്നെ നമ്മുടെ ഭക്ഷണരീതിയുടെ ഭാഗമായ പച്ചക്കറിയാണ് ഉരുളൻക്കിഴങ്ങ്. എന്നാൽ ഉരുളൻ കിഴങ്ങ് അധികം ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഉരുളകിഴങ്ങ് ഉപയോഗിക്കുന്നത് ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കും. എന്നാൽ ഉരുളക്കിഴങ്ങിന്റെ അമിത ഉപയോഗം നിങ്ങളുടെ ആരോഗ്യം തന്നെ നശിപ്പിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇവയുടെ സ്ഥിരമായുള്ള ഉപയോഗം ഹൃദ്രോഗത്തിന് തന്നെ കാരണമായേക്കും.

ഉരുളക്കിഴങ്ങ് അധികം കഴിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കും. രക്തസമ്മർദ്ദം കൂടുതലുള്ളവർ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലത്. ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഉരുളക്കിഴങ്ങ് ധാരാളം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമായേക്കും.

ഉരുളക്കിഴങ്ങ് നിത്യജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്തവർ പാൽ, പാൽ ഉൽപ്പന്നങ്ങൾ, ഗോതമ്പ്, മെയ്സ് എന്നിവ കൂടുതലായി ഉപയോഗിക്കണം. ഇത് ഉരുളക്കിഴങ്ങിന്റെ ദോഷവശങ്ങൾ പരിഹരിക്കാൻ സഹായിക്കും. ജേർണൽ ഓഫ് ഫുഡ് ആൻഡ് ന്യൂട്രിഷ്യൻസിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.