2021/22 യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ സെന്റ്-ഡെനിസിലെ സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടക്കും.
സ്പെയിനിലെ രാജാക്കന്മാരായ റയല്‍ മാഡ്രിഡ് ആന്‍ഫീല്‍ഡിലെ ചുണകുട്ടികളായ ലിവര്‍പൂളിനെ നേരിടും. മെയ് 29 ഞായറാഴ്ച പുലര്‍ച്ചെ 12:30നാണ് കിക്ക് ഓഫ്. 1998 ഫിഫ ലോകകപ്പിലെ സ്റ്റേജ് ഗെയിമുകള്‍ക്കായി നിര്‍മ്മിച്ച സ്റ്റേഡ് ഡി ഫ്രാന്‍സ് 2000, 2006 യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫൈനലുകള്‍ക്കും 2016 യുവേഫ യൂറോ മത്സരങ്ങള്‍ക്കും വേദിയായിരുന്നു.

