അടുത്ത മാസം രാജ്യമാകെ ഒട്ടേറെ അവധികളാണ് ബാങ്കുകള്‍ക്ക് ഉള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും റീജണല്‍ ബാങ്കുകള്‍ക്കും ഒപ്പം പൊതുമേഖലാ ബാങ്കുകള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ അവധി അനുവദിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ ബാങ്കുകള്‍ 11 ദിവസമാണ് അടഞ്ഞു കിടക്കുക. ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിവസങ്ങളില്‍ മാറ്റമുണ്ടാകും. അതേസമയം ബാങ്ക് അവധി ദിവസങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാം.
2022 മെയ് മാസത്തില്‍ ബാങ്ക് അവധികള്‍
മെയ് 1 – ഞായര്‍ (അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 2 – തിങ്കള്‍ – റംസാന്‍ – ഈദ് (കേരളത്തില്‍ ബാങ്ക് അവധി)
മെയ് 3 – ചൊവ്വ – പരശുരാമ ജയന്തി/ റംസാന്‍ – ഈദ്/ ബസവ ജയന്തി/അക്ഷയ തൃതീയ (കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി)
മെയ് 8 – ഞായര്‍ – അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 9 – തിങ്കള്‍ – രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം (പശ്ചിമ ബംഗാളിലെ ബാങ്കുകള്‍ക്ക് അവധി)
മെയ് 14 – ശനി – (അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 14 – ശനി – (അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 15 – ഞായര്‍ – (അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 16 – തിങ്കള്‍ – ബുദ്ധ പൂര്‍ണിമ [ത്രിപുര, ബേലാപൂര്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ജമ്മു, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും]
മെയ് 22 – ഞായര്‍ – (അഖിലേന്ത്യ ബാങ്ക് അവധി) മെയ് 28 – ശനി – (അഖിലേന്ത്യ ബാങ്ക് അവധി) മെയ് 29 – ഞായര്‍ – (അഖിലേന്ത്യ ബാങ്ക് അവധി)

