തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മൂവായിരം കോടിയുടെ കടംവാങ്ങാനൊരുങ്ങി കേരളം. അടുത്തമാസം ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി നാലായിരം കോടിയോളം വകയിരുത്തേണ്ടതിനെ തുടര്‍ന്നാണ കടമെടുക്കാനുള്ള തീരുമാനം.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്നും ധനവകുപ്പ് നിര്‍ദ്ദേശിച്ചു. ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ അവസ്ഥ വെച്ച് മാസം അവസാനത്തെ സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള നീക്കിയിരുപ്പ് ഇല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ഈ മാസം 25വരെ ഒരു കോടി രൂപയുടെ ബില്ലുകള്‍ വരെ അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍, പ്രതിസന്ധി മറികടക്കാന്‍ മറ്റ് വഴികള്‍ ഇല്ലാതായതോടെയാണ് ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ഒരു ബില്ലും മാറേണ്ടെന്ന നിര്‍ദ്ദേശം. വെയ്സ് ആന്റ് മീന്‍സിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

