കെജിഎഫ്-2 വിലെ ഡയലോഗ്; വൈറലായി ഒരു കല്യാണക്കത്ത്‌

റെക്കോര്‍ഡുകള്‍ ഭേദിച്ച് കെജിഎഫ് 2 തിയേറ്റുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലെ ഡയലോഗ് എഴുതിയ ഒരു വിവാഹ ക്ഷണക്കത്താണ് ശ്രദ്ധനേടുന്നത്. കര്‍ണാടക സ്വദേശിയായ ചന്ദ്രശേഖറിന്റേതാണ് കല്യാണക്ഷണക്കത്ത്. അടുത്ത മാസം പതിമൂന്നിനാണ് ചന്ദ്രശേഖറിന്റെ വിവാഹം. വധൂവരന്മാരുടെ വിരങ്ങള്‍ക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോഗ് മറ്റൊരു രീതിയില്‍ അച്ചടിച്ചിരിക്കുന്നത്.

‘മാര്യേജ്…മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്. ഐ അവോയ്ഡ്. ബട്ട് മൈ റിലേട്ടീവ്സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്’ എന്നായിരുന്നു ഡയലോഗ്. ഈ ക്ഷണക്കത്ത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ ‘വയലന്‍സ് വയലന്‍സ് വയലന്‍സ്. ഐ ഡോണ്ട് ലൈക് ഇറ്റ്. ബട്ട് വയലന്‍സ് ലൈക് മി. ഐ കാന്റ് അവോയ്ഡ്’ എന്ന മാസ് ഡയലോഗ് ആരാധകര്‍ക്ക് ഇന്ന് മനപാഠമാണ്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കെ.ജി.എഫ് ചാപ്റ്റര്‍ 2-വിന്റെ കളക്ഷന്‍ 700 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു.