വിന്‍ഡീസ് താരം കീറോണ്‍ പൊളളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘സൂക്ഷ്മമായ ആലോചനകള്‍ക്ക് ശേഷം ഞാന്‍ ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു,’ പൊള്ളാര്‍ഡ് ഇന്‍സ്റ്റാഗ്രാമിലെ ഒരു വീഡിയോയില്‍ പറഞ്ഞു.
‘പല യുവാക്കളുടെയും കാര്യം പോലെ, 10 വയസ്സുള്ള കുട്ടിയായിരുന്നപ്പോള്‍ മുതല്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രതിനിധീകരിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. 15 വര്‍ഷത്തിലേറെയായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ പ്രതിനിധീകരിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ ബാല്യകാല നായകന്‍ ബ്രയാന്‍ ലാറയുടെ നേതൃത്വത്തില്‍ 2007ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. എനിക്ക് ഇപ്പോഴും വ്യക്തമായി ഓര്‍മ്മയുണ്ട്. ആ മെറൂണ്‍ നിറങ്ങള്‍ ധരിച്ച് അത്തരം മഹാന്മാര്‍ക്കൊപ്പം കളിക്കുന്നത് ഞാന്‍ ഒരിക്കലും നിസ്സാരമായി കാണാത്ത ഒരു പദവിയാണ്, കളിയുടെ എല്ലാ മേഖലകളിലും ബൗളിംഗായാലും ബാറ്റിംഗായാലും ഫീല്‍ഡിങ്ങായാലും. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ എന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്. ‘അഭിനിവേശം, തുറന്ന മനസ്സ്, ധൈര്യം, ഒപ്പം എന്റെ തത്വങ്ങളിലും സത്യസന്ധതയിലും വിട്ടുവീഴ്ച ചെയ്യാതെ കളിക്കളത്തിലും പുറത്തും എനിക്ക് നല്‍കാന്‍ കഴിയുന്നതെല്ലാം നല്‍കി ടീമിനെ നയിച്ചു.’
പൊള്ളാര്‍ഡ് തന്റെ ടീമംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. കൂടാതെ ‘വിവിധ സെലക്ടര്‍മാരോടും മാനേജ്മെന്റ് ടീമുകളോടും പ്രത്യേകിച്ച് കോച്ച് ഫില്‍ സിമ്മണ്‍സിനോടും’ തന്റെ കഴിവുകള്‍ കാണുന്നതിനും തന്നില്‍ വിശ്വസിച്ചതിനും ‘നന്ദി’ അറിയിച്ചു.

