ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി ലഫ്.ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി ലഫ്.ജനറൽ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവിൽ സേനയുടെ ഉപമേധാവിയാണ് അദ്ദേഹം.

സേനയുടെ 29-ാം മേധാവിയായാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഏപ്രിൽ 30 ന് അദ്ദേഹം കരസേനാ മേധാവിയായി ചുമതലയേൽക്കും.

എൻജിനീയേഴ്സ് കോറിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫീസറാണ് ജനറൽ മനോജ് പാണ്ഡെ.