പാർട്ടിക്ക് മുന്നിലുള്ള വഴികൾ ഏറെ വെല്ലുവിളികൾ നിറഞ്ഞത്; ചെറുത്തുനിൽപ്പിന് പോലും പരീക്ഷണം നേരിടുകയാണെന്ന് സോണിയാ ഗാന്ധി

ന്യൂഡൽഹി: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി കോൺഗ്രസ് നേരിടുകയാണെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടിക്ക് മുന്നിലുള്ള വഴികൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

ചെറുത്തുനിൽപ്പിന് പോലും കടുത്ത പരീക്ഷണം നേരിടുകയാണെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് സോണിയാ ഗാന്ധിയുടെ പരാമർശം.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതുമാണ്. പാർട്ടിയെ ശാക്തീകരിക്കാൻ നിരവധി നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്. അത് നടപ്പാക്കണം. സംഘടനയുടെ എല്ലാ തലങ്ങളിലും ഐക്യം പ്രധാനമാണ്. സമൂഹം പോലും പാർട്ടി പുനരുജ്ജീവനം ആവശ്യപ്പെടുന്നുണ്ടെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.