അന്തരിച്ച ഗായിക ലത മങ്കേഷ്കറിന് ഗ്രാമി അവാര്‍ഡ്സ് 2022ല്‍ ആദരവ് അര്‍പ്പിക്കാത്തതില്‍ പ്രതിഷേധവുമായി ആരാധകര്‍. പുരസ്കാര ചടങ്ങിന്റെ ഇന്‍ മെമ്മോറിയം വിഭാഗത്തിലാണ് ലത മങ്കേഷ്കറിന്റെ പേര് പരാമര്‍ശിക്കപ്പെടാതിരുന്നത്. സംഗീത സംവിധായകന് ബപ്പി ലാഹിരിയേയും വേദിയില്‍ പരാമര്‍ശിച്ചില്ല.
അതേസമയം, ഗ്രാമി അവാര്‍ഡ്സ് ഇന്‍ മെമ്മോറിയം വിഭാഗം അന്തരിച്ച ബ്രോഡ്വേ കമ്പോസര്‍ സ്റ്റീഫന്‍ സോണ്ട്ഹൈം, സിന്തിയ എറിവോ, ലെസ്ലി ഒഡോം ജൂനിയര്‍, ബെന്‍ പ്ലാറ്റ്, റേച്ചല്‍ സെഗ്ലര്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ച് എത്തിയിട്ടുണ്ട്. ‘ഇന്ത്യന്‍ ഇതിഹാസത്തെ മറന്നതില്‍ അപമാനിക്കുക’, ‘ലത മങ്കേഷ്കറിന് ആദരവില്ല. നിരാശയുണ്ട് എന്നാല്‍ അത്ഭുതമില്ല’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റ്സ്. ലത മങ്കേഷ്കറിനെയും ബാപ്പി ലാഹിരിയെയും ഗ്രാമിയുടെ വെബ്സൈറ്റില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍, നേരത്തെ ഓസ്കാര്‍ വേദിയിലും ലത മങ്കേഷ്കറേയും അന്തരിച്ച നടന് ദിലീപ് കുമാറിനേയും പരമാര്‍ശിച്ചിരുന്നില്ല.

