ഏപ്രിൽ ഫൂൾ പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗം; പകരം അച്ഛേ ദിൻ ഉണ്ടെന്ന് ശശി തരൂർ

തിരുവനന്തപുരം: ലോക വിഡ്ഢിദിനത്തിൽ ട്രോൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഏപ്രിൽ ഫൂൾ എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. അത് പാശ്ചാത്യ സംസ്‌കാരമാണ്. ഇന്ത്യയിൽ നമുക്ക് പകരം അച്ഛേ ദിൻ ഉണ്ടെന്ന ട്രോളാണ് ശശി തരൂർ പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം, രാജ്യത്തെ എണ്ണവില വർദ്ധനയ്ക്കെതിരെയും വിലക്കയറ്റത്തിനെതിരെയും കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധത്തിൽ ശശി തരൂർ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. രാജ്യത്ത് ടോൾ പ്ലാസകളിൽ നികുതി വർദ്ധനയ്ക്കെതിരെയും അദ്ദേഹം പ്രതികരിച്ചിരുന്നു.

https://www.facebook.com/ShashiTharoor/posts/10159187807588167