കൊച്ചി: സിനിമാ മേഖലയില്‍ നിന്നടക്കം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും മിമിക്രിയാണെന്നും ആരോപിച്ച് നടന്‍ ദിലീപ്. കേസിലെ തെളിവായി മാറിയേക്കാവുന്ന ശബ്ദം തന്റേതാണെന്ന വാദം നിഷേധിച്ച ദിലീപ് ബാലചന്ദ്രകുമാറിനൊപ്പമുള്ള ചോദ്യം ചെയ്യലില്‍ സഹകരിച്ചില്ല. ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്. ബാലചന്ദ്രകുമാര്‍ എത്തിയതോടെ പല ചോദ്യങ്ങള്‍ക്കും ദിലീപ് മൗനം പാലിച്ചതായാണ് സൂചന.
അതേസമയം, തനിക്ക് ദോഷകരമല്ലാത്ത ശബ്ദരേഖകള്‍ ദിലീപ് തന്റേതാണെന്ന് അംഗീകരിച്ചു. പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ ക്രൈംബ്രാഞ്ച് നിരത്തുമ്പോള്‍ അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കുമെന്ന് ദിലീപ് പറഞ്ഞു. ഇതിനിടെ, മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സ്വയം ഡിലീറ്റ് ചെയ്തു എന്ന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് നേരത്തെ പറഞ്ഞിരുന്നു.
ഇന്നലെ ബാലചന്ദ്രകുമാര്‍ പോയശേഷവും ദിലീപിനെ ചോദ്യംചെയ്യുന്നത് തുടര്‍ന്നു. ഒമ്പതര മണിക്കൂര്‍ ചോദ്യംചെയ്യലിനു ശേഷം രാത്രി എട്ടു മണിയോടെയാണ് ദിലീപ് മടങ്ങിയത്. ഇതോടൊപ്പം മറ്റു പലരേയും ചോദ്യംചെയ്യേണ്ടി വരുമെന്ന സൂചനയും അന്വേഷണ സംഘം നല്‍കുന്നുണ്ട്.

