തിരുവനന്തപുരം: തിരഞ്ഞെടുപ്പനുബന്ധിച്ച് ഇടതുപക്ഷം പുറത്തിറക്കിയ പ്രകടനപത്രികയില്‍ കെ-റെയില്‍ ഉള്‍പ്പെട്ടിരുന്നെന്നും, ഇതുകൊണ്ടെല്ലാമാണ് ജനങ്ങള്‍ വീണ്ടും എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചതെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ ദേശീയപാത വികസനത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണ മാറിയതുപോലെ കെ-റെയിലിലും മാറും. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓരോ വീടുകള്‍ തോറും കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നും ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇത് പര്യാപ്തമാണെന്നും മന്ത്രി വ്യക്തമാക്കി.
കെ-റെയില്‍ സമരം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്. ജനകീയ സമരങ്ങള്‍ ചോരയില്‍ മുക്കി ഇല്ലാതാക്കാമെന്നുള്ള കാഴ്ചപ്പാട് സര്‍ക്കാരിന് എന്തായാലും ഇല്ല. ഒരു ചെറിയ വിഭാഗം മാത്രമാണ് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

