ഐഎഫ്എഫ്‌കെ: പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് നാളെ മുതല്‍

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. എസ്എംഎസിലൂടെ വോട്ട് ചെയ്യാന്‍ IFFKMOVIE CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറില്‍ അയക്കുക. കൂടാതെ അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ട് ചെയ്യാം.

1- അനറ്റോളിയന്‍ ലെപ്പേര്‍ഡ് (കോഡ്-IC001)

2- കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ്-IC002)

3-ക്യാപ്റ്റന്‍ വോള്‍കൊനോഗോവ് എസ്‌കേപ്പ്ഡ് (IC003)

4- ക്ലാര സോള (കോഡ്- IC004)

5- കോസ്റ്റ ബ്രാവ, ലെബനന്‍ (കോഡ്- IC005)

6- നിഷിദ്ധോ- (കോഡ്-IC006)

7- ഐ ആം നോട്ട് ദി റിവര്‍ ഝലം (കോഡ്- IC007)

8-ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ് (കോഡ്-IC008)

9-മുറിന (കോഡ്-IC009)

10- കൂഴങ്കല്‍ (കോഡ്-IC010)

11- സുഖ്‌റ ആന്‍ഡ് ഹെര്‍ സണ്‍സ് (കോഡ്-IC011)

12- ആവാസ വ്യൂഹം (കോഡ്-IC012)

13- യൂ റിസെമ്പിള്‍ മീ (കോഡ്- IC013)

14- യുനി (കോഡ്-IC014)

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷക പുരസ്‌കാരം ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ സമ്മാനിക്കും.