കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് കഥ പറയുന്ന ‘കേരള സ്റ്റോറി’ ബോളിവുഡില്‍ ഒരുങ്ങുന്നു

മുംബൈ: വിവാദമായി മാറിയ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനു പിന്നാലെ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അടുത്ത ചിത്രവും വരുന്നു. എഴുത്തുകാരനായ സുദീപ്തോ സെന്‍ ആണ് ചിത്രത്തിന്റെ തിരക്കഥും സംവിധാനവും.വിപുല്‍ അമൃത്ലാല്‍ ഷാ ആണ് നിര്‍മാണം. കേരളത്തിലെ മലയാളി യുവതികളെ ഇസ്ലാമിക തീവ്രവാദികള്‍ ഐഎസിലേക്ക് കടത്തുന്നതും അവരുടെ ദുരനുഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പോപ്പുലര്‍ ഫ്രണ്ടും ഇസ്ലാമിക തീവ്രവാദികളും നടത്തുന്ന റിക്രൂട്ട്മെന്റിനെ പറ്റി പറയുന്ന ഭാഗം ഉള്‍പ്പെടുത്തിയുള്ള ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

കേരളത്തില്‍ നിന്ന് ഐഎസിലേക്കും ലോകത്തിലെ മറ്റ് തീവ്രവാദ മേഖലകളിലേക്കും 32,000ലധികം സ്ത്രീകളെ കടത്തിക്കൊണ്ടുപോയി. കേരളത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനും മറ്റും ഒരു രഹസ്യ ഓപ്പറേഷന്‍ നടക്കുന്നെന്നും കണക്കുകള്‍ സഹിതം ചിത്രം പറയുന്നുണ്ട്. ‘ഈ കഥ ഒരു മനുഷ്യ ദുരന്തമാണ്, അത് നിങ്ങളെ നടുക്കുന്ന ഒന്നാണ്, സുദീപ്തോ തന്റെ 34 വര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തോടൊപ്പം ഇത് എന്നോട് വിവരിച്ചപ്പോള്‍, ആദ്യ കൂടിക്കാഴ്ചയില്‍ ഞാന്‍ കണ്ണീരണിഞ്ഞു. അന്നാണ് ഞാന്‍ ഈ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ഇപ്പോള്‍ സിനിമ യാഥാര്‍ഥ്യമാകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, സംഭവങ്ങളുടെ വളരെ യഥാര്‍ത്ഥവും പക്ഷപാതരഹിതവും യഥാര്‍ത്ഥവുമായ വിവരണമാണ് ചിത്രത്തിന്‍ ഉണ്ടാവുക’- ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ പറഞ്ഞു.

ഈ സുപ്രധാന സിനിമ പെണ്‍മക്കളെ നഷ്ടപ്പെട്ട എല്ലാ അമ്മമാരുടെയും നിലവിളി ഉള്‍പ്പെടുന്നതാണെന്ന് സുദീപ്‌തോ സെന്‍ വ്യക്തമാക്കി.