തിരുവനന്തപുരം: നിരവധി ഫുഡ് സ്റ്റാളുകള്‍ എല്ലാ തവണയും ഐഎഫ്എഫ്കെ വേദികളില്‍ രുചി പകരാറുണ്ട്. ചായയിലും കടിയിലും തുടങ്ങി പായസവും ഐസ്ക്രീമും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. ഫുഡ് ഡെലിവറി ആപ്പുകളുടെ സേവനവും മേളയില്‍ സ്ഥിരമാണ്.
എന്നാല്‍, ഇത്തവണത്തെ ചലച്ചിത്ര മേളയിലെ താരമായി മാറിയിരിക്കുകയാണ് ബുട്ടോമി എന്ന ആപ്പ്. ഫുഡിനായുള്ള ആദ്യത്തെ സോഷ്യല്‍ മീഡിയ ആപ്പാണ് തങ്ങളുടെതെന്നാണ് ഇവരുടെ വാദം. ഈ ആപ്പിലൂടെ വ്ളോഗര്‍മാരുമായി പരസ്പരം കണക്ട് ചെയ്യാനാകും. ഇവരുമായി ചാറ്റ് ചെയ്യാനും സാധിക്കും. റെസ്റ്റോറന്റുകളില്‍ നിന്ന് മാത്രമല്ല, വീടുകളിലെ ഷെഫുമാരില്‍ നിന്നും ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. നിര്‍ധനര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച് നല്കുന്ന ഫുഡ് ബാങ്കാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ഡെലിഗേറ്റുകള്‍ക്ക് ഫ്രീയായി കുപ്പിവെള്ളം ഇവര്‍ നല്കുന്നു. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഇവര്‍ കൃത്യമായി അതത് സ്ഥലത്ത് ഭക്ഷണം എത്തിച്ച് നല്‍കുന്നുമുണ്ട്.
തലേദിവസം തന്നെ ഫുഡ് ഓര്‍ഡര്‍ ചെയ്ത് വയ്ക്കാനാകുന്ന പ്രീ ഓര്‍ഡര്‍ സംവിധാനവുമുണ്ട്.

