തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയിലിന് ബദലായി ഫ്ളൈ ഇന്‍ കേരള നിര്‍ദ്ദേശവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് രംഗത്ത്. കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാന സര്‍വീസാണ് പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്.
കാസര്‍ഗോഡ് നിന്നും വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്താം. പദ്ധതി ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ വാദം.
ഫ്ളൈ ഇന്‍ കേരള: ആകാശത്തൊരു സില്‍വര്‍ ലൈന്‍
‘നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തെത്താന്‍ നിലവിലുള്ള സംവിധാനങ്ങള്‍ ചെറുതായി പരിഷ്കരിച്ചാല്‍ സാധിക്കും. അതും വെറും 1000 കോടിക്ക്. അതിന് 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ? സാധാരണക്കാരുടെ കിടപ്പാടം തകര്‍ക്കേണ്ടതുണ്ടോ?’- സുധാകരന് ചോദിക്കുന്നു.

