ശശി തരൂരും കെ.വി തോമസും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയേക്കും

കെ-റെയില്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറുകളില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിലക്ക് വന്നേക്കുമെന്ന് സൂചന. പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ശശി തരൂരിനും കെ. വി തോമസിനുമാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറുകളിലേക്ക് സിപിഐഎമ്മിന്റെ ക്ഷണം ലഭിച്ചത്. അതിനാല്‍, നേതാക്കള്‍ക്ക് വ്യക്തിപരമായി കെപിസിസി നിര്‍ദേശം നല്‍കും.

കെ-റെയിലിനെതിരെ ജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുമ്പോള്‍ സാമന്തരായി യുഡിഎഫ് മറ്റൊരു പാതയില്‍ സഹകരണം ഏറ്റെടുക്കുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ പുതിയ തീരുമാനം.