ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ പണമിടപാട് സേവന ദാതാക്കളായ പേടിഎമ്മിന് നിയന്ത്രണം ഏർപ്പെടുത്തി റിസർവ്വ് ബാങ്ക്. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനാണ് പേടിഎമ്മിന് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. 1949 ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35 എ പ്രകാരമാണ് നടപടി.
ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്നാണ് റിസർവ്വ് ബാങ്ക് നൽകിയ നിർദ്ദേശം. ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടി അറിയിക്കാമെന്ന് ആർബിഐ അറിയിച്ചു. ഇത് രണ്ടാം തവണയാണ് പേടിഎമ്മിനെതിരെ ആർബിഐ നടപടി സ്വീകരിക്കുന്നത്.
2018 ൽ സമാനമായ രീതിയിൽ പേടിഎമ്മിന് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2015 ലാണ് പേടിഎമ്മിന് ആർബിഐ പേമെന്റ് ബാങ്കായി ഉയർത്താനുള്ള അനുമതി നൽകുന്നത്. 2017 മേയ് 23 നാണ് പേടിഎം ബാങ്കിംഗ് പ്രവർത്തനം ആരംഭിക്കുന്നത്.

