തിരുവനന്തപുരം: കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് വലിയ മുന്‍ഗണന നല്‍കുന്നുവെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍ അറിയാം…
കണ്ണൂരില്‍ ഐടി പാര്‍ക്ക്
രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5ജി സര്‍വ്വീസ് കേരളത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും, 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ കേരളം മുന്നിലെത്തും. ഇതിനായി 5ജി ലീഡര്‍ഷിപ്പ് പാക്കേജ് ഇടനാഴികള്‍ പ്രഖ്യാപിച്ചു. ഐടി ഇടനാഴികളില്‍ 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് നടപ്പാക്കും.
ദേശീയ പാത 66
ദേശീയപാത 66ന് സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍ നിര്‍മ്മിക്കും. സ്ഥലമേറ്റെടുത്താല്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങും. സ്ഥലമേറ്റെടുക്കാന്‍ 1000 കോടി രൂപയും അനുദവിച്ചു.
മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ കേന്ദ്രം/ സ്‌കില്‍ പാര്‍ക്കുകള്‍
തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ കേന്ദ്രത്തിന് കിഫ്ബി വഴി 100 കോടി അനുവദിക്കും. സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 350 കോടി ഉണ്ട്. 140 മണ്ഡലങ്ങള്‍ക്കും സ്‌കില്‍ കേന്ദ്രങ്ങള്‍ ലഭിക്കും. ഇതിലൂടെ പുതിയ തൊഴില്‍ സംസ്‌കാരവും സൃഷ്ടിക്കും. മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ 150 കോടിയുമുണ്ട്. മൈക്രോ ബയോ കേന്ദ്രങ്ങള്‍ക്ക് 5 കോടിയും ഗ്രാഫീന്‍ ഗവേഷണത്തിന് ആദ്യ ഗഡുവായി 15 കോടിയും വയ്ക്കുന്നു.
വീടുകളില്‍ സോളാര്‍ പാനല്‍
സോളാര്‍ പാനല്‍ വെക്കാന്‍ വായ്പ എടുത്താല്‍ പലിശ ഇളവ് നല്‍കും. സംസ്ഥാനത്തെ അന്‍പത് ശതമാനം ഫെറി ബോട്ടുകളും അടുത്ത അഞ്ച് വര്‍ഷത്തില്‍ സോളാറാക്കി മാറ്റും. പുതിയ വിളകള്‍ പരീക്ഷിക്കുവനായി തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കമെന്നും ബജറ്റില്‍ പറയുന്നു.
അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍
ഇതിനായി 175 കോടി വകയിരുത്തി.
മിനി ഫുഡ് പാര്‍ക്കുകള്‍
പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിന് സിയാല്‍ മാതൃകയില്‍ കമ്പനി, ഭൂപരിഷ്‌ക്കരണ ലക്ഷ്യങ്ങള്‍ ബാധിക്കാതെ തോട്ട ഭൂമിയില്‍ പുതിയ വിളകള്‍ പരീക്ഷിക്കാനാണ് തീരുമാനം. റബ്ബര്‍ സബ്സിഡിക്ക് അഞ്ഞൂറ് കോടി.ും ഉണ്ട്.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ പദ്ധതി
ചക്ക ഉത്പനങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ. തൊഴില്‍ അവസരങ്ങള്‍ കൂട്ടാനാണ് ഇത്.
തിരുവനന്തപുരത്ത് നടക്കുന്ന ആഗോള ശാസ്ത്രോത്സവത്തിന് നാല് കോടി വകയിരുത്തി. വ്യാവസായിക വളര്‍ച്ചക്ക് സ്വകാര്യ സഹകരണം വേണം. അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കാം. 1000 കോടി ചിലവഴിച്ച് 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.

