തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍.
എ.കെ ആന്റണി
‘വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട നേതാവ്.’
വി.ഡി സതീശന്
‘മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ശിഹാബ് തങ്ങള്‍.’
ഉമ്മന്‍ ചാണ്ടി
‘കേരളത്തിനാകെ വലിയ നഷ്ടമാണ്. സമൂഹനന്മക്കായി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം.’
കോടിയേരി ബാലകൃഷ്ണന്
‘കേരളത്തിലെ മതേതര രാഷ്ട്രീയ രംഗത്ത് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിത്വമാണ് ഹൈദരലി തങ്ങള്‍. മറ്റ് പാര്‍ട്ടികളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവ്. കുടുംബാംഗങ്ങളുടെയും ലീഗ് പ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നു.’
കെ. സുധാകരന്
‘നികത്താനാകാത്ത നഷ്ടമാണ്. കനത്ത ദുഖത്തോടെയാണ് ആ വാര്‍ത്ത കേട്ടത്. ഒരു മതേതര മുഖം എന്നും കാണാന്‍ കഴിഞ്ഞു. പാവപ്പെട്ടവരോട് കാരുണ്യം. കോണ്‍ഗ്രസിന്റെ നാളത്തെ പരിപാടികള്‍ മാറ്റി. രാഹുല്‍ ഗാന്ധിയുടെ നാളത്തെ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു.’
എം.ബി രാജേഷ്
‘കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം. മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.’
കെ. സി വേണുഗോപാല്‍
‘കേരളത്തിലെ മത-സാമൂഹിക നേതൃരംഗത്ത് സഹിഷ്ണുതയും, സൗഹാര്‍ദവും, മനുഷ്യസ്നേഹവും ഉയര്‍ത്തിപ്പിടിച്ച മാതൃകാപരമായ നേതൃത്വമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. മുസ്ലിം ലീഗിന്റെ അധ്യക്ഷന്‍ എന്നതിലുപരി നിരവധി ആത്മീയ സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന ഹൈദരലി തങ്ങള്‍, കൊടപ്പനക്കല്‍ തറവാട് ഇന്നോളം കാത്തു സൂക്ഷിച്ചു പോന്ന മതസൗഹാര്‍ദ്ദവും, മാനുഷിക നന്മയിലൂന്നിയ സാമൂഹിക സേവനവും ഊട്ടിയുറപ്പിക്കാന്‍ മുന്‍പന്തിയിലുണ്ടായ വ്യക്തിത്വമാണ്. തന്റെ സൗമ്യമായ സംഭാഷണങ്ങളിലൂടെ വലിയൊരു രാഷ്ട്രീയ-ആത്മീയ കൂട്ടായ്മക്ക് നേതൃത്വം പകര്‍ന്ന തങ്ങള്‍ തന്റെ ജേഷ്ഠ സഹോദരനായ ശിഹാബ് തങ്ങളെപ്പോലെതന്നെ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഏവര്‍ക്കും തണലായി നിന്ന വ്യക്തിത്വമായിരുന്നു.
അധികാര രാഷ്ട്രീയത്തിനപ്പുറം, ഓരോ മനുഷ്യരെയും ചേര്‍ത്തുപിടിക്കുന്ന മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയമാണ് ഹൈദരലി തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്. തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ആത്മീയ രംഗത്ത് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കെ.എന്‍.എ ഘാദര്‍
തങ്ങളുടെ വിയോഗം മുസ്ലീം ലീഗിന് കനത്ത ആഘാതം.
പി.എസ് ശ്രീധരന് പിള്ള
എളിമയുടെ തെളിമയാണ് തങ്ങളില്‍ കാണാനാവുക. സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹം.
എം.കെ മുനീര്‍, എം.എം ഹസ്സന്
നികത്താനാവാത്ത നഷ്ടം.

