തമിഴ് താരം അജിത് നായകനായെത്തുന്ന ചിത്രം വലിമൈക്ക് കേരളത്തിൽ മാത്രം 235 സ്‌ക്രീനുകൾ. സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും റിലീസ് ദിനത്തെ ടിക്കറ്റുകൾക്ക് വലിയ റിസർവേഷനാണ് നടന്നിരിക്കുന്നത്. എച്ച്. വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോ സ് ചെയ്യുന്ന ചിത്രം ഇ ഫോർ എന്റർടെയിൻമെന്റ്‌സാണ് കേരളത്തിലെത്തിക്കുന്നത്.
വലിമൈ ഇന്ത്യയിലെ തന്നെ മികച്ച ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിട്ടുള്ളത്. മലയാളി താരമായ ദിനേശും ചിത്രത്തിൽ അഭിനനയിക്കുന്നുണ്ട്.

