അനാരോഗ്യം; എൻഫോഴ്‌സ്‌മെന്റ് മൊഴി എടുപ്പിന് സാവകാശം അനുവദിക്കണമെന്ന് സ്വപ്ന

കൊച്ചി: വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൊഴി എടുപ്പിന് സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ്. രണ്ടു ദിവസത്തെ സാവകാശമാണ് സ്വപ്‌ന ആവശ്യപ്പെട്ടിട്ടുള്ളത്. അനാരോഗ്യമാണ് കാരണമായി സ്വപ്ന ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇഡിയ്ക്ക് മുന്നിൽ നേരിട്ട് ഹാജരായാണ് സ്വപ്‌ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് ഇഡി ഇത് അംഗീകരിക്കുകയും ചെയ്തു.

കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെൻറ് നിർബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം.ശിവശങ്കർ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് സ്വപ്നയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്. കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞിരുന്നു. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.