മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എം.ശിവശങ്കർ സ്വപ്നയുടെ ഓഡിയോ ക്ലിപ് തയ്യാറാക്കിയത്; വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എം.ശിവശങ്കർ സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ് തയ്യാറാക്കിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും എല്ലാവരും കുടുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കേസിൽ പിടിയിലായിരിക്കേ സ്വപ്നയെക്കൊണ്ട് എം. ശിവശങ്കർ ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രേരണയാണ്. കേസിൽ കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള അധികാര ദുരുപയോഗവും ദുർവിനിയോഗവും നടത്തിയിട്ടില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു കൊണ്ട് സംസ്ഥാന സർക്കാരിനെയോ സിപിഎം നേതാക്കളെയോ വേട്ടയാടാൻ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നുള്ളത് വ്യക്തമാണ്. പുസ്തകരചനയുടെ പേരിൽ ശിവശങ്കരനെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണക്കടത്തുകേസിൽ കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള അധികാര ദുരുപയോഗവും ദുർവിനിയോഗവും നടത്തിയിട്ടില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെയോ സിപിഎം നേതാക്കളെയോ വേട്ടയാടാൻ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നുള്ളത് വ്യക്തമാണ്. മുഖ്യമന്ത്രി ഒരാഴ്ചയായി ദുബായിലാണ്. എന്താണ് ഒരാഴ്ചക്കാലത്തെ ഔദ്യോഗിക പരിപാടിയെന്ന് അദ്ദേഹം ചോദിച്ചു. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശരിവെച്ചിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ശബ്ദസന്ദേശം ആസൂത്രിതമാണെന്ന് സ്വപ്ന നേരത്തെ മൊഴി നൽകിയിരുന്നതായി ഇഡി പറഞ്ഞു. ഇക്കാര്യം കോടതിയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

മുഖ്യമന്ത്രി ചികിത്സക്ക് പോയി. അത് വ്യക്തിപരമായ കാര്യമാണ്. അതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഒരാഴ്ചയായി ദുബായിൽ എന്താണ് ഔദ്യോഗിക പരിപാടിയെന്ന കാര്യം അദ്ദേഹം വിശദീകരിക്കണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.