ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിട്ടേണിലെ തെറ്റുകള്‍ തിരുത്താന്‍ നികുതിദായകര്‍ക്ക് അവസരം നല്‍കുന്നതിന് മൂല്യനിര്‍ണയ വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനുളളില്‍ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാം. മറച്ചുവെച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരം നല്‍കും.
സര്‍ക്കാരിന്റെ കൈകള്‍ക്ക് ബലമേകുന്ന രാജ്യത്തെ നികുതിദായകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഡയറക്ട് ടാക്‌സിനെ കുറിച്ച് പ്രതിപാദിക്കുന്ന പ്രസംഗത്തിലെ പാര്‍ട്ട് ബി ധനമന്ത്രി വായിച്ചത്. മഹാഭാരതത്തിലെ ശാന്തിപര്‍വം അധ്യായം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ തുടക്കം.

