സാമി സാമി സൂപ്പർ ഹിറ്റാക്കിയതിന് ആരാധകർക്ക് നന്ദി അറിയിച്ച് രശ്മിക മന്ദാന

അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. താര സുന്ദരി രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിത്രത്തിലെ പാട്ടുകളെല്ലാം വലിയ ഹിറ്റായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പാട്ടിന് ലഭിച്ച അംഗീകാരത്തിന് പ്രേക്ഷകരോട് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രശ്മിക മന്ദാന.

പ്രേക്ഷകരുടെ അളവറ്റ സ്നേഹം കാരണം സാമി സാമി തനിക്ക് ‘സൂപ്പർ സ്‌പെഷ്യലും അവിസ്മരണീയവും’ ആയി മാറിയെന്നാണ് രശ്മിക പറയുന്നത്. നിരവധി ആളുകൾ പാട്ട് അവതരിപ്പിക്കുന്നത് കാണുമ്പോൾ അത് തന്നെ പുഷ്പയുടെ ഷൂട്ടിംഗ് ദിവസങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നുവെന്നും താരം പറഞ്ഞു.

‘സാമി സാമി’ എന്ന ഗാനത്തിന് ലഭിച്ച സ്‌നേഹത്തിന്റെ അളവ് വളരെ വലുതാണ്. ഗാനം ഇത്രയും വിജയകരമാക്കുന്നതിനും അതിൽ തന്നെ സ്‌നേഹിച്ചതിനും എല്ലാ ആരാധകർക്കും നന്ദി അറിയിക്കുന്നു. സാമിയുടെ ചിത്രീകരണത്തിന് തനിക്ക് ഒരുപാട് സമയം വേണ്ടിവന്നു. പെപ്പി നമ്പറിന് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ മണിക്കൂറുകളോളം അതിനായി റിഹേഴ്സൽ ചെയ്തുവെന്നും രശ്മിക വ്യക്തമാക്കി. ലോകം ഈ ഗാനത്തെ വളരെ സവിശേഷവും അവിസ്മരണീയവുമാക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.