ശരീരത്തിൽ നിന്ന് വിഷാംശം നീക്കാൻ ഉലുവ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് പല രോഗങ്ങളെയും തടയാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ ഉലുവ വെള്ളം മികച്ചതാണ്. ഉലുവയിൽ അടങ്ങിയ ഫൈബർ ദഹനപ്രക്രിയ എളുപ്പമാക്കും. ഇത് ശരീരം കാർബോഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയും മെല്ലെയാക്കുന്നു.

ശരീരം പുറപ്പെടുവിക്കുന്ന ഇൻസുലിന്റെ അളവ് വർധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രണാധീനമാക്കാനും ഉലുവ വെള്ളം സഹായിക്കും.

ശരീരത്തിൽ നിന്ന് വിഷാംശം നീക്കാനും ഉലുവ സഹായിക്കും. മലബന്ധം, ദഹനക്കേട് എന്നിവ അകറ്റാൻ ഉലുവ മികച്ചതാണ്. ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചർമത്തിന്റെയും ആരോഗ്യത്തെയും സംരക്ഷിക്കുന്നു. വൈറ്റമിൻ കെ, വൈറ്റമിൻ സി എന്നിവ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് തോത് നിയന്ത്രിക്കുന്നതിനും ഉലുവ കുടിക്കുന്നത് നല്ലതാണ്.