പനാജി: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍വി സമ്മതിച്ച് ചെന്നൈയിന്‍ എഫ്സി. ഉദാന്ത സിംഗ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ നായകന്‍ സുനില്‍ ഛേത്രി അസിസ്റ്റുകള്‍ കൊണ്ട് മത്സരം തന്റെ കാല്‍ക്കലാക്കി.
12-ാം മിനുറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റിയിലൂടെ ഇറാനിയന്‍ താരം ഇമാന്‍ ബസാഫ ബിഎഫ്സിക്ക് ലീഡ് നല്‍കി. ബോക്സില്‍ സുനില്‍ ഛേത്രിയെ എഡ്വിന്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. പിന്നാലെ 42-ാം മിനുറ്റില്‍ ഛേത്രിയുടെ അസിസ്റ്റില്‍ ഉദാന്ത സിംഗ് ലീഡ് രണ്ടാക്കി. ഒരിക്കല്‍ കൂടി ഛേത്രി വഴിയൊരുക്കിയപ്പോള്‍ 52-ാം മിനുറ്റില്‍ ഉദാന്ത ഇരട്ട ഗോള്‍ തികച്ചു.
ജയിച്ചെങ്കിലും 13 മത്സരങ്ങളില്‍ 17 പോയിന്റുമായി ബംഗളൂരു എഫ്സി ആറാം സ്ഥാനത്താണ്. 18 പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാമതും.

