തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി സെക്രട്ടേറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍. സെക്രട്ടേറിയേറ്റ് ക്യാമ്പസില്‍ കൊവിഡ് വ്യാപിക്കുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് കത്തിലെ പ്രമേയം.
പഞ്ചിംഗ് നിര്‍ത്തണം. 50% ഹാജരാക്കണം. വര്‍ക്ക് ഫ്രം ഹോം നല്‍കണം. അടുത്ത ഒരു മാസത്തേക്ക് ശനിയാഴ്ച്ച അവധി നല്‍കുക. സെക്രട്ടേറിയറ്റ് സെക്ഷനുകള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കുക, തുടങ്ങിയവയാണ് കത്തിലെ ആവശ്യങ്ങള്‍. സെക്രട്ടേറിയേറ്റിലെ 40% ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജീവനക്കാരുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. വിവിധ വകുപ്പുകളില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപം കൊണ്ടിട്ടുള്ള അതീവ ഗുരതര സാഹചര്യത്തിലൂടെയാണ് ക്യാമ്പസ് ഇപ്പോള്‍ കടന്നുപോകുന്നത്.

