മറയൂര്‍ ശര്‍ക്കര കടല്‍ കടക്കുന്നു; കയറ്റുമതിക്ക് തുടക്കമിട്ട് ലുലു ഗ്രൂപ്പ്‌

തിരുവനന്തപുരം: കേരളത്തിലെ മറയൂര്‍ ശര്‍ക്കര ജിഐ ടാഗ് ഉല്‍പ്പന്നമായി ദുബൈയിലേക് കയറ്റുമതി ചെയ്യുന്നതിന് തുടക്കമിട്ട് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പ്രമുഖ സ്ഥാപനമായ ഫെയര്‍ എക്സ്പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.

രാസവളമോ വസ്തുക്കളോ ഉപയോഗിക്കാതെ തയ്യാറാക്കിയ മറയൂര്‍ ശര്‍ക്കര ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക-സംസ്‌കരിച്ച ഭക്ഷണ കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. എം. അംഗമുത്തു പറഞ്ഞു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അപെഡയുടെ സംരംഭം 2021-22 ഓടെ 400 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് കേരളത്തില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശദമായ കര്‍മപദ്ധതി ഉടന്‍ വികസിപ്പിക്കുമെന്ന് സംസ്ഥാന കാര്‍ഷിക ഡയറക്ടര്‍ ടി വി സുഭാഷ് ഐ എ എസ് വ്യക്തമാക്കി.