തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള ശക്തമായ പ്രചരണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയെ കുറിച്ചുള്ള കൈ പുസ്തകം തയ്യാറാക്കി പരമാവധി ആളുകളിലെത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പ്രചരണ പരിപാടിക്ക് തയ്യാറെടുക്കുന്നതിന് മുന്‍പ് പൗര പ്രമുഖരുമായുള്ള ചര്‍ച്ചയും പൊതു യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. 50ലക്ഷം കൈപ്പുസ്തകങ്ങളും ലഘുലേഘകളുമാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്.
കെ-റെയില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരത്തെ നേരിട്ട് ഇറങ്ങുകയും, എതിര്‍പ്പുകള്‍ ഉണ്ടായിലും പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. പദ്ധതിയുടെ സര്‍വേക്കല്ലുകള്‍ പിഴുതെറിയുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണം.

