‘ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കാന്‍ ആലോചിച്ചിരുന്നു’; വെളിപ്പെടുത്തലുമായി ശ്രീശാന്ത്

സ്വിങ്ങ് ബൗളിംഗ് പ്രകടനത്താല്‍ ഏറ്റവും അധികം കയ്യടികള്‍ നേടിയ ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ആഗ്ഗ്രെസ്സീവ് ബൗളര്‍ എന്നുള്ള വിശേഷണം സ്വന്തമാക്കിയ താരം 2007 ലെ ടി :20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. കൂടാതെ അനേകം വിദേശ പര്യടനങ്ങളില്‍ അടക്കം ഇന്ത്യന്‍ ടീം ബൗളിംഗ് കരുത്തായിരുന്നു. ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം വീണ്ടും ക്രിക്കറ്റില്‍ സജീവമാകുകയാണ് ഇപ്പോള്‍ ശ്രീശാന്ത്.

വരാനിരിക്കുന്ന രഞ്ജി ട്രോഫി ടൂര്‍ണമെന്റിനുള്ള കേരളാ സാധ്യത ടീമിലേക്ക് ഇടം നേടിയ ശ്രീ തനിക്ക് ഇനിയും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. എന്നാല്‍, താന്‍ വിരമിക്കലിനെ കുറിച്ച് ഒരുവേള ആലോചിച്ചതിനെ കുറിച്ച് പങ്കുവെക്കുകയാണിപ്പോള്‍.

‘ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായി തന്നെ വിരമിക്കാന്‍ താന്‍ ആലോചിച്ചുവെന്ന് പറഞ്ഞ ശ്രീശാന്ത് സമീപകാലയളവില്‍ കാഴ്ചവെച്ച മികച്ച ബൗളിംഗ് മികവാണ് തന്നെ അതില്‍ നിന്നും പിന്മാറാന്‍ ഏറെ സഹായിച്ചതെന്നും വെളിപ്പെടുത്തി. 2013 ഐപിഎല്ലില്‍ കളിക്കവേയാണ് വിവാദമായ കോഴ ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്ത് ജയിലായതും ഒപ്പം ക്രിക്കറ്റില്‍ നിന്നും വിലക്കും ലഭിച്ചത്. ഇത്തവണ ഏറെ പ്രതീക്ഷയിലാണ്. ഒരു സീസണില്‍ കൂടി നോക്കിയ ശേഷം ഭാവിയെ കുറിച്ച് വളരെ വിശദമായ തീരുമാനം എടുക്കും’ താരം പറഞ്ഞു.