ന്യൂഡല്‍ഹി: കോര്‍ബെവാക്സ്, കോവോവാക്സ് എന്നീ രണ്ട് വാക്സിനുകളും ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറിനും അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
അടിയന്തര ഘട്ടങ്ങളില്‍ കൊവിഡ് ബാധിച്ച മുതിര്‍ന്നവരില്‍ നിയന്ത്രിതമായി ഉപയോഗിക്കാന്‍ ആന്റി-വൈറല്‍ മരുന്നായ മോല്‍നുപിറാവിര്‍ ഇന്ത്യയില്‍ നിര്‍മിക്കും. 13 കമ്പനികള്‍ ചേര്‍ന്നാണ് മരുന്ന് നിര്‍മ്മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ ‘ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്‌സിന്‍ ആണ് കോര്‍ബെവാക്‌സ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍-ഇ എന്ന സ്ഥാപനമാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്ത് വികസിപ്പിച്ച മൂന്നാമത്തെ വാക്‌സിനാണിതെന്നും മന്‍സുഖ് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.

